കുവൈത്തിലേക്ക് വരുന്നവര്‍ ശ്ലോനിക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യല്‍ നിര്‍ബന്ധം

shlonic app

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വരുന്നവര്‍ ശ്ലോനിക് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യല്‍ നിര്‍ബന്ധമാണെന്ന് വ്യോമയാന വകുപ്പ്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ക്യുആര്‍ കോഡ് നിര്‍ബന്ധമാണ്.

ക്യുആര്‍ കോഡ് റീഡ് ചെയ്യുന്നില്ലെങ്കില്‍ https://vaxcert.moh.gov.kw/SPCMS/PH/CVD_19_Vaccine_External_Registration.aspx എന്ന ആരോഗ്യ മന്ത്രാലയത്തിന്റെ വെബ് ലിങ്കില്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്ത് അംഗീകാരം നേടണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കുവൈത്തില്‍നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ ഇമ്യൂണ്‍ ആപ്പിലോ മൊബൈല്‍ ഐഡി ആപ്പിലോ ഡൗണ്‍ലോഡ് ചെയ്ത് ഗ്രീന്‍ സിഗ്‌നല്‍ കാണിച്ചിരിക്കണം.