Wednesday, January 26, 2022
HomeGulfKuwaitകുവൈത്തിലെ പള്ളികളിൽ തറാവീഹ് നമസ്കാരം നടത്താൻ അനുമതി

കുവൈത്തിലെ പള്ളികളിൽ തറാവീഹ് നമസ്കാരം നടത്താൻ അനുമതി

കുവൈത്ത് സിറ്റി: റമദാനില്‍ കുവൈത്തിലെ പള്ളികളില്‍ തറാവീഹ് നമസ്‌കാരം നടത്താന്‍ അനുമതി. ഔകാഫ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഫരീദ് അല്‍ ഇമാദി ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ പുരുഷന്മാര്‍ക്ക് മാത്രമായിരിക്കും പള്ളികളില്‍ പ്രവേശനം അനുവദിക്കുക. സ്ത്രീകളും കുട്ടികളും വീടുകളില്‍ തന്നെ നമസ്‌ക്കാരം നിര്‍വഹിക്കണം. ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ഔകാഫ് മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

സാമൂഹ്യ അകലം ഉള്‍പ്പെടെയുളള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ പള്ളികളിലെ സ്ത്രീകളുടെ പ്രാര്‍ത്ഥനാ മുറികള്‍ പുരുഷന്മാര്‍ക്ക് വേണ്ടി തുറന്നു നല്‍കും. ഗ്രാന്‍ഡ് മോസ്‌ക് ഉള്‍പ്പെടെയുള്ള പള്ളികളില്‍ പ്രഗത്ഭ ഖാരിഉകളുടെ നേതൃത്വത്തില്‍ ഖിയാമുല്ലൈല്‍ നമസ്‌കാരം നടത്തുമെന്നും ഔകാഫ് അണ്ടര്‍ സെക്രട്ടറി പറഞ്ഞു.

 

Most Popular