കുവൈത്ത് സിറ്റി: ഫൈസര്‍ ബയോണ്‍ടെക് കോവിഡ് വാക്സിന്റെ പത്താമത് ബാച്ച് കുവൈത്തിലേക്ക് ഞായറാഴ്ച എത്തും. ഒരുലക്ഷം ഡോസ് വാക്സിനാണ് പുതിയ ഷിപ്പ്മെന്റില്‍ ഉണ്ടാകുക. ഒമ്പതര ലക്ഷം ഡോസ് ഫൈസര്‍ വാക്സിനാണ് ഇതുവരെ കുവൈത്തില്‍ എത്തിച്ചിട്ടുള്ളത്. 20 ലക്ഷം ഡോസ് വാക്സിന് കൂടി നല്കാന് കുവൈത്ത് ആരോഗ്യ മന്ത്രാലയം കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കാര്യത്തില്‍ ധാരണയിലെത്തിയതായാണ് റിപോര്‍ട്ട്. വാക്സിനേഷന് വേഗത്തിലാക്കാന്‍ കുവൈത്തിന് കൂടുതല്‍ ഡോസ് മരുന്ന് ലഭിക്കേണ്ടതുണ്ട്. കുവൈത്തില്‍ ഫൈസര്‍ ബയോണ്‍ടെക്, ഓക്സ്ഫഡ് ആസ്ട്രസെനക വാക്സിനുകളാണ് വിതരണം ചെയ്യുന്നത്. ജോണ്സണ് ആന്‍ഡ് ജോണ്സണ്, മൊഡേണ വാക്സിനുകള്‍ കൂടി എത്തിക്കാന്‍ ധാരണയായിട്ടുണ്ടെങ്കിലും ഇതുവരെ ആദ്യ ഷിപ്പ്മെന്റ് നടന്നിട്ടില്ല.