കുവൈത്ത് സിറ്റി: സൗഭാഗ്യം കുവൈത്ത് സൗഹൃദ കൂട്ടായ്മ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. മംഗഫ് ഇന്ദ്രപ്രസ്ഥം ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ജയന്‍ ആറന്മുള അധ്യക്ഷത വഹിച്ചു. ലോക കേരള സഭാംഗം ബാബു ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. പൊതു പ്രവര്‍ത്തകരായ നിസാര്‍ കുന്നപ്പള്ളി, ലിജി പ്രിയ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
വിവിധമേഖകളില്‍ പ്രവര്‍ത്തിച്ച് പ്രാവീണ്യം തെളിയിച്ച നിസാര്‍ കുന്നപ്പള്ളി, ഷെമീര്‍ മുഹമ്മദ് ആലുവ, മുബാസ് കാസിം, ശ്യാമ യോഹനാന്‍, ഷീജശ്യാമ, സൂസന്ന എന്നിവര്‍ക്ക് മെമന്റോ നല്‍കി ആദരിച്ചു. കൂട്ടായ്മയുടെ പുതിയ വര്‍ഷത്തേക്കുള്ള അംഗത്വ കാര്‍ഡ് വിതരണവും നടത്തി.
സംഗീത, നിര്‍മല, നിഷാന്ത്, പ്രദീപ്, അനില്‍കുമാര്‍, ഷാജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സൗഭാഗ്യം മ്യൂസിക് ബ്രാന്റിന്റെ ഗാനമേളയും മിമിക്‌സ് പരേഡും അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു. ജനറല്‍ സെക്രട്ടറി ഷമീര്‍ മുഹമ്മദ് ആലുവ, സ്വാഗതവും ട്രഷറര്‍ ശ്യാമ യോഹന്നാന്‍ നന്ദിയും പറഞ്ഞു.