കുവൈത്ത് സിറ്റി: ഒമിക്രോണ്‍ സാന്നിധ്യം ഗള്‍ഫ് മേഖലയിലും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ കുവൈത്ത്. ടൂറിസ്റ്റ് വിസ ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങളോടെ അനുവദിക്കാനാണ് നിര്‍ദേശം.
വാക്സിന്‍ എടുത്ത സ്വദേശികളും വിദേശികളും ബൂസ്റ്റര്‍ വാക്സിന്‍ സ്വീകരിക്കാന്‍ സന്നദ്ധരാകണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. മാസ്‌ക് ധരിക്കുന്ന കാര്യത്തിലും എല്ലാവരും ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍ വക്താവ് താരീഖ് അല്‍ മുസറം പറഞ്ഞു.
അതേസമയം ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ടൂറിസ്റ്റ് വിസ നല്‍കുന്നതിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചു.
ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതോടെ ദിവസം 600 ലേറെ അപേക്ഷ ലഭിക്കുന്നുണ്ട്. 53 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണു കുവൈത്ത് ടൂറിസ്റ്റ് വിസ അനുവദിക്കുന്നത്.