കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ന് ഉച്ചക്ക് ശേഷം ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം. ഉച്ചതിരിഞ്ഞ് കാറ്റ് ശക്തമായതിനാല്‍ ഉച്ചകഴിഞ്ഞ് ജനങ്ങള്‍ പുറത്തുപോകരുതെന്ന് കാലാവസ്ഥാ നിരീക്ഷകന് ഇസ്സ റമദാന് മുന്നറിയിപ്പ് നല്കി. ശനിയാഴ്ച പുലര്‍ച്ചെ വരെ കാലാവസ്ഥ ഇത്തരത്തില്‍ തുടരുമെന്നും അറിയിച്ചു. ശക്തമായ കാറ്റിനോടൊപ്പം പൊടിയും ഉണ്ടാകുമെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്തു പോകുമ്പോള്‍ മാസ്ക് ധരിക്കേണ്ടതാണ്. ആസ്ത്മ, അലര്‍ജി പോലുള്ള രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഈ കാലാവസ്ഥയില്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.