കുവൈത്തില്‍ 165 ഇന്ത്യക്കാര്‍ക്ക് കൂടി കോവിഡ്; മൂന്നു മരണം

kuwait corona news update

കുവൈത്ത് സിറ്റി: കുവൈത്തില്‍ 24 മണിക്കൂറിനിടെ 692 പേര്‍ക്ക് കോവിഡ്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 23267 ആയി. പുതിയ രോഗികളില്‍ 165 പേര്‍ ഇന്ത്യക്കാര്‍ ആണ്. ഇതോടെ കുവൈത്തില്‍ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 7395 ആയി. 3 പേര്‍ കൂടി കോവിഡ് മൂലം മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 175 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തെ തുടര്‍ന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളില്‍ 197 പേര്‍ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവര്‍ണറേറ്റില്‍ 86 പേര്‍ക്കും അഹമ്മദിയില്‍ 191 പേര്‍ക്കും, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 72 പേര്‍ക്കും ജഹറയില്‍ 146 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2738 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. പുതുതായി 604 പേര്‍ കൂടി രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 7946 ആയി. നിലവില്‍ 15146 പേരാണ് ചികിത്സയിലുള്ളത്.

The Kuwaiti Ministry of Health announces that 692 new cases of coronavirus cases today