കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ വാക്സിന് ആദ്യ ഡോസ് സ്വീകരിച്ചവരെ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നത് വരെ കുവൈത്തിനു പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കില്ല. രാജ്യത്തേക്ക് കോവിഡ് വാക്സിന് എത്തിയതോടെ നിര്‍ണ്ണായക തീരുമാനം അധികൃതര്‍ എടുത്തിരിക്കുന്നത്. ആദ്യ ഡോസ് സ്വീകരിച്ച് നാലു മുതല്‍ ആറു ആഴ്ചകള്ക്കിടയിലാണു രണ്ടാമത്തെ ഡോസ് നല്‍കുക. ഈ കാലയളവില്‍ രണ്ടാമത്തെ ഡോസ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് രാജ്യത്തിനു പുറത്തേക്കുള്ള യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിന പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.