കുവൈത്ത് സിറ്റി: ഫോര്‍ത്ത് റിങ് റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. ജാബിര്‍ അല്‍ അഹ്മദിന് എതിര്‍വശത്തായി ജഹ്റ റൂട്ടിലാണ് അപകടം. ചൊവ്വാഴ്ച രാത്രി റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ പിറകില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാരും കുവൈത്തികളാണ്.