കുവൈത്ത് സിറ്റി: ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കുവൈത്ത് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യക്കു പുറമേ പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഇറാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണു പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായതും കൂടുതല്‍ പ്രവാസികള്‍ ഉള്ളതുമായ രാജ്യങ്ങള്‍ക്കാണ് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയതെന്നാണു കരുതുന്നത്. മന്ത്രിസഭാ യോഗമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചു.
നാളെ മുതല്‍ കുവൈത്തില്‍നിന്ന് രാജ്യാന്തര വിമാന സര്‍വീസുകള്‍ തുടങ്ങാനിരിക്കെ പ്രവശന വിലക്കേര്‍പ്പെടുത്തിയത് തിരിച്ചുവരാനിക്കുന്ന മലയാളികളടക്കമുള്ള നൂറുകണക്കിന് ഇന്ത്യക്കാരെ പ്രയാസത്തിലാക്കി. ഇതേസമയം മറ്റു രാജ്യങ്ങളിലെ പൗരന്മാര്‍ക്കും രാജ്യത്തേക്ക് വരുന്നതിനോ തിരിച്ചു പോകുന്നതിനോ തടസമില്ല.