കുവൈത്തില്‍ ഒമ്പത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് കൂടി കൊറോണ

kuwait corona

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒമ്പത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 20 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 255 ആയി.

നേരത്തെ രോഗം കണ്ടെത്തിയ മൂന്ന് ഇന്ത്യക്കാരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഒമ്പത് ഇന്ത്യന്‍ പ്രവാസികള്‍ക്ക് രോഗം പകര്‍ന്നത്. ഇതിനു പുറമെ മൂന്ന് ബംഗ്ലാദേശികള്‍ക്കും ഒരു സ്വദേശിക്കും നേരത്തെ കൊറോണ സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധയേറ്റത്. ബ്രിട്ടനില്‍ നിന്ന് മടങ്ങിയെത്തിയ ആറു കുവൈത്ത് പൗരന്മാര്‍, ഒരു ഫിലിപ്പീന്‍കാരന്‍ എന്നിവര്‍ക്കും ഞായറാഴ്ച്ച രോഗം സ്ഥിരീകരിച്ചു.

twenty news corona cases in Kuwait including 9 indians