കുവൈത്ത് സിറ്റി: ഹൃദയാഘാതം മൂലം രണ്ട് പ്രവാസി മലയാളികള്‍ കുവൈത്തില്‍ മരിച്ചു. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി ബര്‍മ കാസിം(46), കണ്ണൂര്‍ സ്വദേശിയായ കൊക്കാനം കരിവെള്ളൂര്‍ സ്വദേശി ഷൈജു (35) എന്നിവരാണ് മരിച്ചത്. കാസിം കുവൈത്തിലെ അദാന്‍ ആശുപത്രിയിലാണ് മരിച്ചത്. പിതാവ്: മുഹമ്മദ് കുഞ്ഞി. മാതാവ്: റഹ്മത്ത്. കെ.കെ.എം.എ മാഗ്നറ്റ് നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
ഷൈജുവിന്റെ മൃതദേഹം കേരള കുവൈത്തിന്റെ നേതൃത്വത്തില്‍ നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.