കുവൈത്ത് സിറ്റി: കോവിഡ് വാക്സിന് സ്വീകരിച്ച പ്രവാസികള്‍ക്ക് ആഗസ്ത് 1 മുതല്‍ കുവൈത്തില്‍ പ്രവേശനം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് മന്ത്രിസഭാ തീരുമാനം. പ്രവേശന വിലക്ക് മൂലം മാസങ്ങളായി ആശങ്കയില്‍ കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന തീരുമാനമാണിത്.
ഓക്സ്ഫഡ്/അസ്ട്രസെനക, ഫൈസര്‍, മോഡേണ, ജോണ്സണ് ആന്‍ഡ് ജോണ്സണ് എന്നീ വാക്സിനുകള്‍ സ്വീകരിച്ചവര്‍ക്കായിരിക്കും പ്രവേശനമെന്നാണ് സൂചന. കുവൈത്തില്‍ വച്ച് വാക്സിന് ലഭിച്ചവര്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്രചെയ്യാനും തിരിച്ചുവരാനും സാധിക്കും.
രണ്ട് ഡോസ് വാക്സിന് എടുത്ത് പിസിആര്‍ പരിശോധനയില്‍ കോവിഡ് മുക്തനാണെന്ന് തെളിയിക്കുന്നവര്‍ക്കാണ് പ്രവേശന വിലക്ക് നീക്കുന്നത്.
ALSO WATCH