Sunday, May 22, 2022
HomeGulfകേന്ദ്രമന്ത്രിക്ക് കുവാഖ് നിവേദനം നല്കി

കേന്ദ്രമന്ത്രിക്ക് കുവാഖ് നിവേദനം നല്കി

ദോഹ : ഔദ്യോഗിക സന്ദർശനത്തിനായി ദോഹയിൽ എത്തിയ കേന്ദ്രമന്ത്രി വി മുരളീധരന് ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മ്മയായ കുവാഖ് കണ്ണൂർ വിമാനത്താവള യാത്രയുമായി ബന്ധപ്പെട്ട വിഷയത്തിൽ നിവേദനം നൽകി.

വിദേശ വിമാനക്കമ്പനികൾക്ക് കണ്ണൂർ എയർപോർട്ടിൽ നിന്ന് പ്രവർത്തിക്കുന്നതിന് അനുമതി നൽകുക, ഖത്തറിൽ നിന്ന് കൂടുതൽ ഫ്ലൈറ്റുകൾ ഷെഡ്യൂൾ ചെയ്യുക, സ്കൂൾ അവധിക്കാലത്ത് യാത്രാനിരക്കിലെ അനിയന്ത്രിത വർധന നിയന്ത്രിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്. കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു, ജനറൽ സെക്രട്ടറി വിനോദ് വളളിക്കോൽ
എന്നിവരാണ് നിവേദനം നൽകിയത്.

Most Popular