Wednesday, July 6, 2022
HomeGulfതൊഴിൽ നിയമലംഘനം; ഒമാനിൽ 30 പ്രവാസികൾ അറസ്റ്റിൽ

തൊഴിൽ നിയമലംഘനം; ഒമാനിൽ 30 പ്രവാസികൾ അറസ്റ്റിൽ

മസ്‍കത്ത്: ഒമാനിൽ 30 പ്രവാസികൾ അറസ്റ്റിൽ. തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച പ്രവാസികളാണ് അറസ്റ്റിലായത്. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നിന്നാണ് പ്രവാസികളെ അറസ്റ്റ് ചെയ്തത്.

നോര്‍ത്ത് അല്‍ ശര്‍ഖിയ പൊലീസ് കമാന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്‍പെഷ്യല്‍ ടാസ്‍ക് ഫോഴ്‍സും സംയുക്തമായി ഒരു ഫാമില്‍ പരിശോധന നടത്തുകയായിരുന്നു. ഇവിടെ താമസ, തൊഴില്‍ നിയമങ്ങള്‍ രാജ്യത്ത് തുടരുകയായിരുന്ന 30 പ്രവാസികളെ അറസ്റ്റ് ചെയ്‍തു. എല്ലാവരും ഏഷ്യന്‍, രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന വിവരം മാത്രമാണ് പൊലീസ് പുറത്തുവിട്ടിട്ടുള്ളത്.

Most Popular