ദോഹ: ഖത്തറിൽ 12 ലേബർ റിക്രൂട്ടിങ് ഓഫീസുകൾ അടച്ചുപൂട്ടിയതായി തൊഴിൽ മന്ത്രാലയം. കൂടാതെ ഇവയുടെ ലൈസൻസ് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. തൊഴിലുടമകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പുറപ്പെടുവിച്ച തീരുമാനങ്ങള്‍ പാലിക്കാതിരിക്കുകയും റിക്രൂട്ട്മെന്റ് നിയമങ്ങള്‍ ലംഘിക്കുകയും ചെയ്തതാണ് നടപടിക്ക് കാരണം.
ഗാര്‍ഹിക തൊഴിലാളികളുടെ ഗ്യാരന്റി നീട്ടാനുള്ള തീരുമാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടോ വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റിനുള്ള പരമാവധി ചാര്‍ജ് നടപ്പാക്കുന്നത് സംബന്ധിച്ചോ പരാതിയുള്ളവര്‍ 40288101 എന്ന ഹോട്ട്ലൈന്‍ മുഖേനയോ എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.