യുഎഇയുടെ ചാന്ദ്ര ദൗത്യമായ റാഷിദ് റോവർ വിക്ഷേപണം മാറ്റിവച്ചു

ദുബായ് ∙ യുഎഇയുടെ ചാന്ദ്ര ദൗത്യമായ റാഷിദ് റോവർ വിക്ഷേപണം മാറ്റിവച്ചു. ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് 12.39ന് നടത്താനിരുന്ന വിക്ഷേപണം നാളത്തേക്കാണ് മാറ്റിവച്ചത്.

നാളെ (ഡിസംബർ ഒന്ന്) ഉച്ചയ്ക്ക് യുഎഇ സമയം 12.37 ന് ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിലെ ലോഞ്ച് കോംപ്ലക്‌സ് 40 പാഡിൽനിന്ന് വിക്ഷേപിക്കും. റാഷിദ് റോവർ വിക്ഷേപണം നവംബർ 22 ന് നടത്താനാണ് ആദ്യം തീരുമാനിച്ചത്. ഇത് നവംബർ 28 ലേക്ക് മാറ്റി. തുടർന്ന് നവംബർ 30 ന് വിക്ഷേപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാനം നിമിഷം ഇതും മാറ്റുകയായിരുന്നു.