ദോഹ: ഖത്തർ കെ എം സി സി മലപ്പുറം ജില്ലാ കമ്മറ്റി യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നേതൃപഠന പരിശീലന പരിപാടിയായ ലീഡ് പ്രോഗ്രാമിന്റെ മുപ്പതി ഏട്ടാമത്തെ സെഷൻ വെള്ളിയാഴ്ച രാവിലെ 8 മണിക്ക് തുമാമയിലെ കെഎംസിസി ഹാളിൽ നടക്കും. ടീം ‘ സർ സയ്യിദ് ‘ സംഘടിപ്പിക്കുന്ന സെഷന് മുഹമ്മദ് ലയിസ് കുനിയിൽ നേതൃത്വം നൽകും.
ഡോ . അബ്ദുൽ അഹദ് മദനി മുഖ്യതിഥിയായി പങ്കെടുക്കുന്ന പരിപാടിയിൽ ഹാഫിസ് പാറയിൽ, ഫൈസൽ കാടാമ്പുഴ, ശഹീദലി മാനത്തുമംഗലം എന്നിവർ വിഷയാസ്പദമായി സംസാരിക്കും. ലുഖ്മാനുൽ ഹഖീം, അൻസാരി വേങ്ങര , സാദിഖ് റഹിമാൻ ചുള്ളിക്കൽ, മദനി വളാഞ്ചേരി, സഫ്വാൻ മാളിയേക്കൽ , എസികെ മൂസ, സിദ്ദീഖ് പറമ്പൻ എന്നിവർ മറ്റു വിഷയങ്ങൾ കൈകാര്യം ചെയ്യും. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മലപ്പുറം ജില്ലയിലെ കെ എം സി സി പ്രവർത്തകർക്ക് 7763 6397 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്ന് സർ സയ്യിദ് ടീം ക്യാപ്റ്റൻ സിദ്ദീഖ് പറമ്പൻ & ടീം കോർഡിനേറ്റർ അൻസാരി വേങ്ങര എന്നിവർ അറിയിച്ചു.