Friday, August 12, 2022
HomeGulfകുവൈത്തില്‍ പ്രാദേശിക തൊഴില്‍ വിപണി സാധാരണ നിലയിലേക്ക്

കുവൈത്തില്‍ പ്രാദേശിക തൊഴില്‍ വിപണി സാധാരണ നിലയിലേക്ക്

കു​വൈ​ത്ത് സി​റ്റി: കോ​വി​ഡി​ന്റെ കനത്ത ആഘാതത്തിന് ശേഷം പ്ര​വാ​സി ​തൊ​ഴി​ലാ​ളി​ക​ള്‍ മ​ട​ങ്ങിഎത്തിയ സാ​ഹ​ച​ര്യ​ത്തി​ല്‍ കു​വൈ​ത്തി​ലും ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലും പ്രാ​ദേ​ശി​ക തൊ​ഴി​ല്‍ വി​പ​ണി സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മടങ്ങിയെത്തിയതായി റിപ്പോർട്ടുകൾ.

ഗ​ള്‍​ഫ് കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്റെ ജ​ന​റ​ല്‍ കൗ​ണ്‍​സി​ലി​ല്‍ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​ള്‍​ഫ് സ്റ്റാ​റ്റി​സ്റ്റി​ക്സ് സെന്ററാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഗ​ള്‍​ഫ് സ്റ്റാ​റ്റി​സ്റ്റി​ക്സ് സെ​ന്റ​ര്‍ റി​പ്പോ​ര്‍​ട്ട് ​പ്ര​കാ​രം, 2020ല്‍ ​ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലെ പ്ര​വാ​സി​ക​ള്‍ ആ​കെ 116.5 ബി​ല്യ​ണ്‍ ഡോ​ള​റാ​ണ് അ​വ​രു​ടെ നാ​ടു​ക​ളി​ലേ​ക്ക് അ​യ​ച്ച​ത്. എ​ന്നാ​ല്‍, ഇ​ത് 2021ല്‍ 127.2 ​ബി​ല്യ​ണ്‍ ഡോ​ള​റാ​യി ഉ​യ​ര്‍​ന്നു. ഒ​രു വ​ര്‍​ഷം​കൊ​ണ്ട് 9.2 ശ​ത​മാ​നം വ​ള​ര്‍​ച്ച​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷ​ത്തെ ക​ണ​ക്കെ​ടു​പ്പി​ല്‍ കു​വൈ​ത്ത് തൊ​ഴി​ല്‍ വി​പ​ണി 6.1 ശ​ത​മാ​നം വ​ള​ര്‍​ച്ച​നി​ര​ക്കോ​ടെ മൂ​ന്നാം സ്ഥാ​ന​ത്തും 18.3 ബി​ല്യ​ണ്‍ ഡോ​ള​ര്‍ മൂ​ല്യ​മു​ള്ള മൊ​ത്തം പ​ണ​മ​യ​ക്ക​ലു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തു​ക​യും ചെ​യ്തു.

39.8 ബി​ല്യ​ണ്‍ ഡോ​ള​റു​മാ​യി സൗ​ദി അ​റേ​ബ്യ ര​ണ്ടാം സ്ഥാ​ന​ത്തും 47.5 ബി​ല്യ​ണ്‍ യു.​എ​സ് ഡോ​ള​റു​മാ​യി യു.​എ.​ഇ ഒ​ന്നാം സ്ഥാ​ന​ത്തും എ​ത്തി. ഗാ​ര്‍​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കാ​ന്‍ പ്ര​ത്യേ​ക നി​യ​മം പാ​സാ​ക്കി​യ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ല്‍ കു​വൈ​ത്തും ഉ​ള്‍​പ്പെ​ടു​ന്നു. തൊ​ഴി​ല്‍ വി​പ​ണി​യി​ല്‍ ആ​കെ 28.1 ശ​ത​മാ​നം സ്ത്രീ​തൊ​ഴി​ലാ​ളി​ക​ളു​ള്ള കു​വൈ​ത്താ​ണ് ഗാ​ര്‍​ഹി​ക സം​ര​ക്ഷ​ണ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത്.

Most Popular