Saturday, August 13, 2022
HomeGulfദീർഘകാല വിസ പദ്ധതി കൂടുതൽ മേഖലകളിലേക്ക്​ വ്യാപിപ്പിക്കാനൊരുങ്ങി ഒമാൻ

ദീർഘകാല വിസ പദ്ധതി കൂടുതൽ മേഖലകളിലേക്ക്​ വ്യാപിപ്പിക്കാനൊരുങ്ങി ഒമാൻ

മസ്കത്ത്​: ഒമാനിൽ ദീർഘകാല വിസ പദ്ധതി കൂടുതൽ മേഖലകളിലേക്ക്​ വ്യാപിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. രണ്ടാംഘട്ടത്തിൽ സർഗ്ഗാത്​മക വ്യക്​തിത്വങ്ങൾ, നവീന ആശയങ്ങൾ കൊണ്ടുവരുന്നവർ, സംരഭകർ, പ്രോഗ്രാമർമാർ തുടങ്ങിയ പ്രതിഭകൾക്കാണ്​ ദീർഘകാല വിസ പദ്ധതിക്ക് അപേക്ഷിക്കാൻ സാധിക്കുക.

ദീർഘകാല വിസ പദ്ധതി വ്യാപിപ്പിക്കാനുള്ള പദ്ധതികൾ നടന്നുവരികയാണെന്ന് നാഷണൽ പ്രോഗ്രാം ഫോർ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് മേധാവി ഖാലിദ് അൽ ഷുഐബി പറഞ്ഞു

പുതിയ നിർദ്ദേശം മന്ത്രിമാരുടെ കൗൺസിലിൽ സമർപ്പിച്ചിട്ടുണ്ടെന്നും അംഗീകാരം ലഭിക്കുന്ന ഉടൻ രണ്ടാം ഘട്ടം ഉടൻ പ്രഖ്യാപിക്കുമെന്നും അൽ-ശുഐബി വ്യക്തമാക്കി.

Most Popular