Sunday, May 22, 2022
HomeGulfലോ കാര്‍ബണ്‍ എനര്‍ജി ഖത്തറിന്റെ ലക്‌ഷ്യം; ഖത്തര്‍ അമീര്‍

ലോ കാര്‍ബണ്‍ എനര്‍ജി ഖത്തറിന്റെ ലക്‌ഷ്യം; ഖത്തര്‍ അമീര്‍

ദോഹ: ഊര്‍ജ ഉല്‍പാദന രംഗത്ത് കാര്‍ബണ്‍ കുറയ്ക്കുക എന്നതാണ് ഖത്തറിന്റെ ലക്ഷ്യമെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. ദോഹയില്‍ നടന്ന ഗ്യാസ് കയറ്റുമതി രാജ്യങ്ങളുടെ ആറാമത് ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തറിന് പ്രതിവര്‍ഷം 2.5 മില്യണ്‍ ടണ്‍ കാര്‍ബണ്‍ വരെ പിടിച്ചെടുക്കല്‍ ശേഷിയുണ്ട്. 2030-ഓടെ ഇത് ഒമ്പത് ദശലക്ഷം ടണ്ണിലെത്തും. ഖത്തര്‍ ഗ്യാസ് കയറ്റുമതിക്കാരുടെയും ഉപഭോക്താക്കളുടെയും ന്യായമായ അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അമീർ വ്യക്തമാക്കി.

Most Popular