Monday, December 5, 2022
HomeGulfലുലു ഹൈപ്പർമാർക്കറ്റിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഇനി ആമസോൺ വഴിയും

ലുലു ഹൈപ്പർമാർക്കറ്റിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഇനി ആമസോൺ വഴിയും

അബൂദബി: ലുലു ഹൈപ്പർമാർക്കറ്റിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഇനി ആമസോൺ വഴിയും. അബൂദബി എക്കണോമിക് ഡിപ്പാര്‍ട്ട്‌മെന്‍റ്​ ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷോറഫയുടെ സന്നിധ്യത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും ആമസോണ്‍ മിഡില്‍ ഈസ്റ്റ വൈസ് പ്രസിഡന്‍റ് റൊണാള്‍ഡോ മോചവറും കരാറിൽ ഒപ്പുവച്ചു.

യു.എ.ഇയിലാണ്​ ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുക. രണ്ടാം ഘട്ടത്തില്‍ മറ്റ് ജി.സി.സി രാജ്യങ്ങള്‍, ഈജിപ്ത് എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കും.

ദുബൈ മറീന, ബര്‍ഷ, പാം ജുമേറ, അറേബ്യന്‍ റാഞ്ചസ് എന്നീ പ്രദേശങ്ങളിലാണ് വിതരണ ശൃംഖല ലഭ്യമാകുന്നത്. പിന്നീട് യു.എ.ഇയിലെ എല്ലാ നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കാണ് ലുലു എന്നും മുന്‍ഗണന നല്‍കിയിട്ടുള്ളതെന്ന് എം.എ. യൂസഫലി പറഞ്ഞു. ഏറ്റവും മികച്ച ഷോപ്പിങ്​ അനുഭവം നല്‍കുന്നതിന്​ ആമസോണുമായി സഹകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലുലു ഗ്രൂപ്പുമായുള്ള ഈ സംയുക്ത സംരംഭം ഉപഭോക്താക്കള്‍ക്ക് മികച്ച സേവനമാണ് നല്‍കുകയെന്ന് ആമസോണ്‍ മിഡില്‍ ഈസ്റ്റ് വൈസ് പ്രസിഡന്‍റ് റൊണാള്‍ഡോ മോച്ചവര്‍ പറഞ്ഞു.

Most Popular