ദോഹ: ഖത്തർ ചാരിറ്റിയുടെ ചാരിറ്റി പാർട്ണറായി ലുലു ഹൈപർമാർക്കറ്റ് തുടരും. ഇതോടെ റമദാൻ ഡ്രൈവിലും ലുലു പങ്കാളിയാവും. ചാരിറ്റി പാർട്ണർ സിൽവർ കാറ്റഗറി ട്രേഡ് മാർക്കും ലുലുവിന് ഉപയോഗിക്കാൻ കഴിയും. ഷോപ് ആൻഡ് ചാരിറ്റി പദ്ധതിയിലൂടെ ലഭിക്കുന്ന സംഭാവനകൾ ലുലു ഖത്തർ ചാരിറ്റിക്ക് നൽകും. ഖത്തർ ചാരിറ്റി റിസോഴ്സ് ഡെവലപ്മെന്റ് ആൻഡ് മീഡിയ സെക്ടർ സി.ഇ.ഒ അസിസ്റ്റന്റ് അഹമ്മദ് യൂസുഫ് ഫഖ്റു, ലുലു ഹൈപർമാർക്കറ്റ് റീജനൽ മാനേജർ ഷാനവാസ് പടിയത്ത് എന്നിവർ ധാരണ പത്രത്തിൽ ഒപ്പുവെച്ചു.ലുലുവിന്റെ തീരുമാനത്തിനെ അഹമ്മദ് യൂസുഫ് ഫഖ്റു അഭിനന്ദിച്ചു.
ഖത്തർ ചാരിറ്റിയുമായി ചേർന്ന് അർഹരായ വിഭാഗങ്ങളിലേക്ക് സാമൂഹിക ഉത്തരവാദിത്തം എത്തിക്കാൻ കഴിയുമെന്നും ലുലു ഗ്രൂപ് ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് പറഞ്ഞു.