Monday, September 26, 2022
HomeGulfയാത്ര എളുപ്പമാകും; ലുസൈൽ ബസ് സ്റ്റേഷൻ തയ്യാറായി

യാത്ര എളുപ്പമാകും; ലുസൈൽ ബസ് സ്റ്റേഷൻ തയ്യാറായി

ദോഹ: ലോകകപ്പ് ആരാധകരുടെ യാത്രയ്ക്കായി ലുസൈൽ ബസ് സ്റ്റേഷൻ തയ്യാറായി. ലുസൈല്‍ മെട്രോ സ്റ്റേഷനോട് ചേര്‍ന്ന് അല്‍ഖോര്‍ കോസ്റ്റല്‍ റോഡിന് സമീപത്താണ് ബസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. ഗതാഗത മന്ത്രാലയത്തിന്റെ പബ്ലിക് ബസ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാമിന്റെ ഭാഗമായുള്ള എട്ട് സ്റ്റേഷനുകളില്‍ ഒന്നാണിത്.

ദോഹ മെട്രോ, മെട്രോ ലിങ്ക് ബസുകൾ, ലുസൈൽ ട്രാം, ബസ് റാപ്പിഡ് ട്രാൻസിറ്റ് സർവീസ്, പാർക്ക് ആൻഡ് റൈഡ് പാർക്കിങ് കേന്ദ്രങ്ങൾ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്നതാണു ലുസൈൽ ബസ് സ്റ്റേഷൻ. 39,708 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള സ്റ്റേഷനിൽ 9 ലൈനുകളിലായി 9 പാർക്കിങ് ഏരിയകളാണുള്ളത്.

പ്രതിദിനം 10,000 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഷനിൽ മണിക്കൂറിൽ 40 ബസുകൾക്കുള്ള പ്രവർത്തന സൗകര്യമുണ്ട്. ടിക്കറ്റിങ് കൗണ്ടർ, യാത്രക്കാർക്ക് ബസ് കാത്തിരിക്കാനുള്ള ഏരിയ, ഭരണനിർവഹണ ഓഫിസ്, പള്ളി, വാണിജ്യ ശാലകൾ എന്നിവ അടങ്ങുന്നതാണ് സ്റ്റേഷൻ. ഇലക്ട്രിക് ബസുകൾക്കുള്ള ചാർജിങ് സൗകര്യങ്ങളും ഇവിടെയുണ്ട്. ഫിഫ ലോകകപ്പിൽ കാണികൾക്കുള്ള യാത്ര എളുപ്പമാക്കാൻ സ്റ്റേഷന്റെ പ്രവർത്തനം വലിയ പിന്തുണ നൽകും.

Most Popular