ദോഹ: പി.സി.ആര് പരിശോധനക്കും വാക്സിനേഷനുമായി ആരംഭിച്ച ലുസൈല്‍ ഡ്രൈവ് ത്രൂ വാക്സിനേഷന് സെന്റര്‍ ഇന്ന് രാത്രി ഒമ്പത് മണിയൊടെ അടയ്ക്കും. ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോര്‍പറേഷനാണ് ഇക്കാര്യമറിയിച്ചത്. പി സി ആർ പരിശോധനയ്ക്കുള്ള ആവശ്യക്കാർ കുറഞ്ഞതാണ് വാക്സിനേഷന് സെന്റര്‍ അടയ്ക്കുന്നതിനുള്ള പ്രധാനപ്പെട്ട കാരണം. ജനുവരി ആദ്യഘട്ടത്തിലാണ് ദിനംപ്രതി അയ്യായിരം പേർക്ക് വരെ പി സി ആർ പരിശോധന സൗകര്യമുള്ള ലുസൈല്‍ ഡ്രൈവ് ത്രൂ വാക്സിനേഷന് സെന്റര്‍ ആരംഭിച്ചത്. ജനുവരി മുതല്‍ ഏകദേശം ഒരു ലക്ഷത്തിലധികം ആളുകള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തിയതായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പ്പറേഷന് അറിയിച്ചു.