Thursday, January 20, 2022
HomeGulfഖത്തറിലെ ലുസൈല്‍ ട്രാം സര്‍വീസിന്റെ ആദ്യഘട്ടം ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും

ഖത്തറിലെ ലുസൈല്‍ ട്രാം സര്‍വീസിന്റെ ആദ്യഘട്ടം ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും

ദോഹ: ഖത്തറിലെ ലുസൈല്‍ ട്രാം സര്‍വീസിന്റെ ആദ്യഘട്ടം ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. ഓറഞ്ച് ലൈനിലെ ആറ് സ്റ്റേഷനുകളിൽ ഇന്ന് സര്‍വീസ് ആരംഭിക്കും. നിലവിലുള്ള ദോഹ മെട്രോ ട്രാവല്‍ കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് ട്രാമിലും ഉപയോഗിക്കാം. ഭൂനിരപ്പിലും അണ്ടര്‍ഗ്രൗണ്ടിലുമായി 25 സ്റ്റേഷനുകളാണ് ട്രാംമ സര്‍വീസില്‍ ഉള്ളത്. വരും വര്‍ഷം നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന് മുന്‍പ് പൊതുഗതാഗതം കൂടുതല്‍ സുഗമമാക്കാനാണ് ഈ പദ്ധതി. ദോഹ മെട്രോയുടെ അതേ സമയക്രമമാണ് ട്രാമും പിന്തുടരുക. ശനി മുതല്‍ ബുധന്‍ വരെ, രാവിലെ ആറ് മുതല്‍ രാത്രി 11 വരെയും, വ്യാഴാഴ്ച രാവിലെ ആറ് മുതല്‍ രാത്രി 11:59 വരെയും, വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് രണ്ട് മുതല്‍ രാത്രി 11:59 വരെയുമാവും സര്‍വീസ്. അഞ്ച് മിനിറ്റ് ഇടവേളയില്‍ സര്‍വീസ് ലഭ്യമാകും.

Most Popular