Thursday, May 19, 2022
HomeGulfലുസൈൽ ട്രാമിന്റെ സെൻട്രൽ സ്റ്റേഷൻ ശനിയാഴ്ച മുതൽ തുറന്നുപ്രവർത്തിക്കും

ലുസൈൽ ട്രാമിന്റെ സെൻട്രൽ സ്റ്റേഷൻ ശനിയാഴ്ച മുതൽ തുറന്നുപ്രവർത്തിക്കും

ദോഹ: ലുസൈൽ ട്രാമിന്റെ സെൻട്രൽ സ്റ്റേഷൻ ശനിയാഴ്ച മുതൽ തുറന്നുപ്രവർത്തിക്കും. ഖത്തർ റെയിൽ ആണ് ഇക്കാര്യമറിയിച്ചത്.
ഈ വർഷം ആദ്യം ലുസൈൽ ട്രാമിന്റെ പ്രിവ്യൂ സേവനത്തിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി ആരംഭിച്ച ഓറഞ്ച് ലൈനിലെ മറ്റ് ആറ് സ്റ്റേഷനുകൾക്കൊപ്പം സെൻട്രൽ സ്റ്റേഷനും സേവനത്തിലുണ്ടാകും. ട്രാം ലുസൈൽ ഓറഞ്ച് ലൈൻ പ്രിവ്യൂ സർവീസ് സ്റ്റേഷനുകളിൽ മറീന, മറീന പ്രൊമെനേഡ്, യാച്ച് ക്ലബ്, എസ്പ്ലനേഡ്, എനർജി സിറ്റി സൗത്ത്, ലെഗ്തൈഫിയ എന്നിവ ഉൾപ്പെടുന്നുണ്ട് .

Most Popular