Tuesday, October 4, 2022
HomeGulfലുസൈൽ കപ്പിൽ മുത്തമിട്ട് അൽ ഹിലാൽ

ലുസൈൽ കപ്പിൽ മുത്തമിട്ട് അൽ ഹിലാൽ

ദോഹ: ലുസൈൽ കപ്പിൽ മുത്തമിട്ട് സൗദിയുടെ അൽ ഹിലാൽ. ഈജിപ്ഷ്യന്‍ പ്രീമിയര്‍ ലീഗ് ജേതാക്കളായ സമാലെക് എഫ്.സിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകർത്താണ് അല്‍ ഹിലാല്‍ കിരീടം സ്വന്തമാക്കിയത്. ലുസൈൽ സ്റ്റേഡിയത്തിലെ എൺപതിനായിരം ഇരിപ്പിടങ്ങൾ നിറഞ്ഞ മത്സരം കൂടിയായിരുന്നു ഇത്. ഇതോടെ ഖത്തറില്‍ ഏറ്റവും കൂടുതല്‍ കാണികളെത്തിയ മത്സരം എന്ന റെക്കോഡും സൂപ്പര്‍ കപ്പ് സ്വന്തമാക്കി.

ഇരു ടീമുകളും 1-1ന് സമനിലയില്‍ എത്തിയതോടെ കളി ഷൂട്ടൗട്ടിലേക്ക് മാറുകയായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മികച്ച മത്സരവുമായി കളം നിറഞ്ഞ ഹിലാല്‍ ഗോള്‍കീപ്പര്‍ അബ്ദുല്ല അല്‍ മുഐഫ് സൗദിയെ വിജയത്തിലെത്തിച്ചു.

ലോകകപ്പിന്റെ സുപ്രധാന വേദിയായ ലുസൈലിലെ തയ്യാറെപ്പുകള്‍ വിലയിരുത്താനുള്ള ട്രയല്‍ റണ്‍ കൂടിയായിരുന്നു മത്സരം.

Most Popular