Wednesday, September 28, 2022
HomeGulfലുസൈൽ കപ്പ്: ദോഹ മെട്രോയും ലുസൈൽ ട്രാമും പ്രവർത്തനസമയം നീട്ടും

ലുസൈൽ കപ്പ്: ദോഹ മെട്രോയും ലുസൈൽ ട്രാമും പ്രവർത്തനസമയം നീട്ടും

ദോഹ: ലുസൈൽ സൂപ്പർ പ്രമാണിച്ച് ദോഹ മെട്രോയും ലുസൈൽ ട്രാമും അധികസമയം പ്രവർത്തിക്കുമെന്ന് അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണി മുതൽ പുലർച്ചെ മൂന്ന് മണി വരെയായിരിക്കും അധിക സർവീസ് നടത്തുക.

അതേസമയം, ലുസൈൽ ക്യു.എൻ.ബി. മെട്രോ സ്റ്റേഷൻ (എൻട്രൻസ് 2) സെപ്റ്റംബർ 9-ന് മെട്രോ ലിങ്ക് വഴി മാത്രമേ ഉപയോഗിക്കാനാകൂ എന്ന് ദോഹ മെട്രോ സോഷ്യൽ മീഡിയയിൽ അറിയിച്ചു. സ്വകാര്യ വാഹനങ്ങൾക്കും ടാക്‌സികൾക്കും സ്‌റ്റേഷനിലെ പ്രവേശന കവാടവും പാർക്ക് & റൈഡ് സൗകര്യവും ഉപയോഗിക്കുവാൻ കഴിയില്ല.

2022 സെപ്റ്റംബർ 9 വെള്ളിയാഴ്ച സൗദി പ്രോ ലീഗ് ചാമ്പ്യന്മാരായ അൽ ഹിലാൽ എസ്. എഫ്‌.സി.യും ഈജിപ്ഷ്യൻ പ്രീമിയർ ലീഗ് ജേതാക്കളായ സമലേക് എഫ്‌.സിയും തമ്മിലാണ് മത്സരം.

Most Popular