ലുസൈൽ സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡുകൾ ഇന്ന് അടയ്ക്കും

ദോഹ: ലോകകപ്പിന്റെ ഫൈനല്‍ വേദിയായ ലുസൈല്‍ സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡുകള്‍ ഇന്നുമുതല്‍ അടയ്ക്കും. സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയാണ് ഇക്കാര്യമറിയിച്ചത്.

 

സ്റ്റേഡിയത്തിന് ചുറ്റുമുള്ള അടച്ച റോഡുകള്‍, പ്രവേശന വഴികള്‍, പാര്‍ക്കിംഗ് സ്ഥലങ്ങള്‍, ഡ്രോപ്പ്-ഓഫ്/പിക്ക്-അപ്പ് ഏരിയകള്‍ എന്നിവ ഇന്‍ഫോഗ്രാഫികില്‍ നിന്നും അറിയാം.ലോകകപ്പ് മുന്നൊരുക്കങ്ങലുടേയും നവംബര്‍ 3 മുതല്‍ 5 വരെ നടക്കുന്ന ലുസൈല്‍ സംഗീതോല്‍സവത്തിന്റെ തയ്യാറെടുപ്പുകളുടെയും ഭാഗമായാണ് റോഡുകള്‍ അടക്കുന്നത്.