Wednesday, September 28, 2022
HomeGulfലോകകപ്പ്: ഖത്തറിൽ ആഡംബര കാറുകളുടെ ആവശ്യകത ഉയർന്നേക്കും

ലോകകപ്പ്: ഖത്തറിൽ ആഡംബര കാറുകളുടെ ആവശ്യകത ഉയർന്നേക്കും

ദോഹ: ആഡംബര കാറുകളുടെ ആവശ്യകത ഉയർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ലോകകപ്പിനായി ഒന്നര ദശലക്ഷത്തിലധികം ആരാധകര്‍ ഖത്തറിലെത്തുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.

അതേസമയം, ഖത്തറിലെ കാര്‍ റെന്റല്‍ കമ്പനികള്‍ തമ്മിലുള്ള മത്സരം വർധിച്ചു .  ഉപഭോക്താവ് ആവശ്യപ്പെടുന്ന പ്രതിദിന പിക്അപ് ആന്‍ഡ് ഡ്രോപ് ഓഫ് സേവനവും അതോടൊപ്പം ഡെലിവറി സേവനവും ഖത്തറില്‍ വര്‍ധിച്ചിട്ടുണ്ട്.

ഇതിന് പുറമെ, ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡര്‍ കമ്പനികളില്‍ നിന്നും ഡെലിവറി ജോലികള്‍ ഏറ്റെടുക്കുന്നവരുടെ എണ്ണം പ്രതിദിനം വര്‍ധിക്കുകയാണ്.

ഖത്തറിലെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതോടെ നിരവധി പേര്‍ ഓണ്‍ലൈന്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതും വര്‍ധിക്കുമെന്നും വരുംദിവസങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കുള്ള ആവശ്യം വര്‍ധിക്കുമെന്നും മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടി.

Most Popular