ഖത്തറിലേക്ക് നിരോധിത ലിറിക്ക ഗുളികകള്‍ കടത്താനുള്ള ശ്രമം തടഞ്ഞ് അധികൃതർ

ദോഹ: ഖത്തറിലേക്ക് നിരോധിത ലിറിക്ക ഗുളികകള്‍ കടത്താനുള്ള ശ്രമം തടഞ്ഞ് അധികൃതർ. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്കുള്ളില്‍ വച്ച് കടത്താന്‍ ശ്രമിച്ച ഗുളികകളാണ് കണ്ടെത്തിയത്. എയര്‍ കാര്‍ഗോയും സ്വകാര്യ എയര്‍പോര്‍ട്ട് കസ്റ്റംസും ചേര്‍ന്നാണ് ഗുളികകള്‍ പിടികൂടിയത്.

1,200 ലിറിക്ക ഗുളികകളാണ് പിടിച്ചെടുത്തത്. ഇതിന്റെ ഫോട്ടോയും അധികൃതര്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ആഴ്ച രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 7335.കിലോഗ്രാം നിരോധിത പുകയില പിടിച്ചെടുത്തിരുന്നു.