Wednesday, July 6, 2022
HomeGulfമബ്റൂക് കുവൈത്ത് മധുര മഹോത്സവം 2022 സംഘടിപ്പിച്ചു

മബ്റൂക് കുവൈത്ത് മധുര മഹോത്സവം 2022 സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: മബ്റൂക് കുവൈറ്റ് കലാസാംസ്കാരിക സംഘടന അണിയിച്ചൊരുക്കിയ മബ്റൂക് മധുര മഹോത്സവം 2022 അബ്ബാസിയ ഇംപിരിയിൽ ഹാളിൽ വെച്ച് നടന്നു . പരിപാടിയുടെ ഉദ്ഘാടനം പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ് നിർവഹിച്ചു അഷ്റഫ് കാളത്തോട്,വിനോദ് പെരേരാ , ശ്രീകുമാർ പിള്ള എന്നിവർ വിശിഷ്ട അതിഥികളായി.

ജനറൽ സെക്രട്ടറി എം. എ.സത്താർ പള്ളി പുരയുടെ സ്വാഗത പ്രസംഗത്തോടെ കൂടി ആരംഭിച്ച പൊതുയോഗത്തിൽ രക്ഷാധികാരി ശ്യാമ യോഹന്നാൻ അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് പ്രതീഷ് സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വൈസ് പ്രസിഡണ്ട് ആരിഫ ബീവിയും പരിപാടിയിൽ പങ്കെടുത്തവർക്ക് ആശംസകൾ നേർന്നു.

ട്രഷറർ ശ്രീമതി സുബീന സത്താർ പള്ളി പുര നന്ദി രേഖപ്പെടുത്തി. എക്സിക്യൂട്ടീവ് അംഗങ്ങളായ അജിത് നായർ [പ്രോഗ്രാം കോഡിനേറ്റർ ], ഷാൻ കല്ലറ ജോയിൻെറ് സെക്രട്ടറി, അസൈനാർ കൂട്ടായി – പി ആർ ഒ ,സീനത്ത് – ജോയിൻെറ് ട്രഷറർ, ബിന്ദു – പി ആർ ഒ എക്സിക്യൂട്ടീവ് അൻവർ ബാവ കൂട്ടായി കലാ എന്നിവരും പങ്കെടുത്തു. വിവിധയിനം കലാപരിപാടികളായ ഗാനവും നൃത്തവും, ഭരതനാട്യം ,കോമഡി ഷോയുടെയും സാന്നിധ്യം പരിപാടിക്ക് വർണ്ണപ്പകിട്ടേകി .കുവൈത്ത് ഇശൽ ഗ്രൂപ്പ് ഒരുക്കിയ ഗാനമേളയും അരങ്ങേറി.

Most Popular