മദീന: മദീനയിൽ വാഹനാപകടത്തില്‍ എട്ട് പേര് മരിച്ചു. ബസ് മറിഞ്ഞാണ് അപകടം സംഭവിച്ചത് . നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. മദീനയില്‍ നിന്നും നൂറ് കിലോമീറ്റര്‍ അകലെയുള്ള ഹിജറില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി റോഡ് സുരക്ഷാ വിഭാഗം അതോറിറ്റി അറിയിച്ചു.