മദീനത്ത് അൽ കഅബാൻ സ്ട്രീറ്റ് ഭാഗികമായി അടച്ചിടും

ദോഹ: മദീനത്ത് അൽ കഅബാൻ സ്ട്രീറ്റിൽ അൽ ഷമാൽ റോഡിന്റെ സർവീസ് റോഡും സ്ട്രീറ്റ് നമ്പർ 710-ലെ റൗണ്ട് എബൗട്ടും തമ്മിലുള്ള ഇരു ദിശകളിലുമായി 200 മീറ്റർ ഭാഗികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി ‘അഷ്ഗാൽ’ അറിയിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ ഏകോപനത്തിൽ, പ്രദേശത്തെ ആസ്ഫാൽറ്റിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും ജോലികൾ പൂർത്തിയാക്കുന്നതിനായി നാളെ (വ്യാഴം) രാത്രി 10 മുതൽ ഏപ്രിൽ 30 വരെ അടച്ചിടൽ നടപ്പാക്കും.

ഈ കാലയളവിൽ, റോഡ് ഉപയോക്താക്കൾ സ്ട്രീറ്റ് 616-ൽ എത്തുന്നതിന് അൽ ഷമാൽ റോഡിന്റെയോ സ്ട്രീറ്റ് 710-ന്റെയോ സർവീസ് റോഡിലേക്ക് തിരിഞ്ഞ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിച്ചേരണം.