Monday, December 5, 2022
HomeGulfമാഫ് ഖത്തർ ഓണാഘോഷം സംഘടിപ്പിച്ചു

മാഫ് ഖത്തർ ഓണാഘോഷം സംഘടിപ്പിച്ചു

ദോഹ : മടപ്പള്ളി അലുംനി ഫോറം ഖത്തർ ചാപ്റ്റർ പാട്ടോണം -2022 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. നജ്മ ഏഷ്യൻ റെസ്റ്റോറന്റ് ഹാളിൽ നടന്ന ചടങ്ങ് ഇന്ത്യൻ കമ്യൂണിറ്റി ബെൻവാലൻഡ് ഫോറം (ICBF) പ്രസിഡന്റ് വിനോദ് നായർ ഉദ്‌ഘാടനം ചെയ്തു. അസോസോയേഷൻ ജനറൽസെക്രട്ടറി ഷമീർ മടപ്പള്ളി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് പ്രശാന്ത് ഒഞ്ചിയം അധ്യക്ഷത വഹിച്ചു .

മാഫ് ഖത്തർ അഡ്വെസറി ബോർഡ് ചെയർമാൻ കെ കെ മുസ്തഫ ഹാജി മുഖ്യ പ്രഭാഷണം നടത്തി. വൈസ് ചെയർമാൻ പത്മരാജ് കൈനാട്ടി ആശംസ അർപ്പിച്ചു സംസാരിച്ചു. മദനി വള്ളിക്കാട്, അൻസാരി വെള്ളിക്കുളങ്ങര, ഗിരീഷ് മടപ്പള്ളി, ഗോപകുമാർ വള്ളിക്കാട് എന്നിവർ പരിപാടി നിയന്ത്രിച്ചു. യോജിഷ് കെ ടി കെ നന്ദി പറഞ്ഞു.

Most Popular