Home Gulf ഖത്തറിൽ മഹാസീൽ ഫെസ്റ്റിവൽ ജനുവരി 19 മുതൽ

ഖത്തറിൽ മഹാസീൽ ഫെസ്റ്റിവൽ ജനുവരി 19 മുതൽ

ദോഹ: ഖത്തറിൽ മഹാസീൽ ഫെസ്റ്റിവൽ ജനുവരി 19 മുതൽ ആരംഭിക്കും. മഹാസീൽ ഫെസ്റ്റിവലിന്റെ ഏഴാമത് എഡിഷൻ ആണിത്. പ്രാദേശിക ഖത്തരി മാർക്കറ്റിൽ നിന്നുള്ള കാർഷിക ഉൽപന്നങ്ങൾക്കായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ജനുവരി 19 ന് ആരംഭിച്ച് 2023 ജനുവരി 28 വരെ തുടരും.

ഖത്തറി കമ്പനികൾ ഉത്പാദിപ്പിക്കുന്ന ഏറ്റവും മികച്ച വിളകളും പുതിയ ഖത്തരി കാർഷിക ഉൽപന്നങ്ങളും ദേശീയ ഫാമുകളില്‍ നിന്നുള്ള ആടുകളുടെ മാംസം, കോഴി, പക്ഷികൾ, നഴ്‌സറികൾ, പൂക്കൾ, അലങ്കാര സസ്യങ്ങൾ എന്നിവയും ഫെസ്റ്റിവലിൽ അവതരിപ്പിക്കും.