മഹ്സൂസ് നറുക്കെടുപ്പില്‍ രണ്ട് കോടി രൂപ സമ്മാനം നേടി പ്രവാസി

അബുദാബി: മഹ്സൂസ് നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹത്തിന്റെ (രണ്ട് കോടി രൂപ) രണ്ടാം സമ്മാനം നേടി പ്രവാസി ഇന്ത്യക്കാരന്‍. മഹ്സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്സ് എല്‍.എല്‍.സിയാണ് ഇക്കാര്യം അറിയിച്ചത്. 50 മില്യണ്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. 2021 ഒക്ടോബര്‍ രണ്ട് ശനിയാഴ്ച യു.എ.ഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്കാണ് ഇത് സ്വന്തമാക്കാനുള്ള അവസരം.ഇതിനുപുറമെ 167 വിജയികള്‍ 1,000 ദിര്‍ഹം വീതവും 3,277 പേര്‍ 35 ദിര്‍ഹം വീതവും സമ്മാനം നേടി. ആകെ 1,281,695 ദിര്‍ഹമാണ് കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത്. അതേസമയം, 50 മില്യണ്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. 2021 ഒക്ടോബര്‍ രണ്ട് ശനിയാഴ്ച യു.എ.ഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്കാണ് ഇത് സ്വന്തമാക്കാനുള്ള അവസരംഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും.