Monday, September 26, 2022
HomeGulfമക്കയിൽ അഞ്ച് പുരാതന പള്ളികൾ പുനരുദ്ധരിക്കുന്നു

മക്കയിൽ അഞ്ച് പുരാതന പള്ളികൾ പുനരുദ്ധരിക്കുന്നു

റിയാദ്: മക്കയിൽ അഞ്ച് പുരാതന പള്ളികൾ പുനര്ദ്ധിക്കുന്നു. മുഹമ്മദ് ബിൻ സൽമാൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൻറെ ഭാഗമായാണ് പുനരുദ്ധാരണം. രാജ്യത്താകെ ആകെ 30 പള്ളികളാണ് പുനരുദ്ധരിക്കുന്നത്.

മിനയിലെ ജംറ അൽഅഖബയ്ക്ക് സമീപം അബ്ബാസിയ ഖലീഫ അബൂ ജഅ്ഫർ അൽ-മൻസൂർ നിർമിച്ച ബഅ്യ പള്ളിയാണ് ഈ ഘട്ടത്തിൽ മക്ക മേഖലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തേത്. മശ്അർ മിനയിലെ ഹിജ്റക്ക് മുന്നോടിയായി ബൈഅത്ത് നടന്ന ‘ശിഅ്ബ് അൽ-അൻസാറി’ലാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്.

ഹാറത് അൽശാമിലെ അബൂ അനബ പള്ളിയാണ് മറ്റൊന്ന് . 900 വർഷത്തിലേറെ പഴക്കമുള്ളതാണിത്. മറ്റൊന്ന് ബലദ് മേഖലയിലെ ശാരിഅ് ദഹബിലെ ഖിദ്ർ പള്ളിയാണ്. 700 വർഷത്തിലേറെ പഴക്കമുള്ളതാണിത്. ജമൂം പട്ടണത്തിലെ അൽഫത്തഹ് പള്ളിയും ത്വാഇഫ് പട്ടണത്തിെൻറ തെക്ക് ഭാഗത്തുള്ള മർകസ് സഖീഫിലെ ജുബൈൽ പള്ളിയും വികസിപ്പിക്കുന്നതിലുൾപ്പെടും.

Most Popular