ജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി ജിദ്ദക്കടുത്ത് ബഹറയില്‍ നിര്യാതനായി. കൊണ്ടോട്ടി മുണ്ടപ്പലം സ്വദേശി എക്കാടന്‍ ഫൈസല്‍ (40) ആണ് മരിച്ചത്.നെഞ്ച് വേദനയെ തുടര്‍ന്ന് താമസ സ്ഥലത്ത് കുഴഞ്ഞു വീണ ഇദ്ദേഹം ഉടനെ മരിക്കുകയായിരുന്നു. 16 വര്‍ഷമായി ബഹറയില്‍ മിനി മാര്‍ക്കറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു.
പിതാവ്: എക്കാടന്‍ അഹമ്മദ്, മാതാവ്: ഫാത്തിമ, ഭാര്യ: താഹിറ, മക്കള്‍: ഷിദ മെഹ്‌റിന്‍, ഫില്‍സ ഫാത്തിമ, സഹോദരങ്ങള്‍: അലവിക്കുട്ടി, ജബ്ബാര്‍, നൂറുദ്ധീന്‍, ഷാഹുല്‍ ഹമീദ്. ജിദ്ദ മഹ്ജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ ഖബറടക്കും.