മലപ്പുറം സ്വദേശി സൗദിയിൽ നിര്യാതനായി

ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി. വണ്ടൂർ പുളിക്കൽ സ്വദേശി പത്തുതറ ഷൗക്കത്ത് അലി (61) ആണ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്. നെഞ്ച് വേദന അനുഭവപ്പെടുകയും തൽക്ഷണം മരിക്കുകയുമായിരുന്നു.

30 വർഷമായി സൗദി പ്രവാസിയാണ്. മകൻ ഷാഹിർ ജിദ്ദയിലുണ്ട്.

പിതാവ്: എരഞ്ഞിക്കൽ മുഹമ്മദ്, മാതാവ്: ഖദീജ, ഭാര്യ: റഹീന.