ഒമാനിൽ മരിച്ച മലപ്പുറം സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

മസ്കത്ത്​: ഒമാനിൽ മരിച്ച മലപ്പുറം സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മലപ്പുറം നന്നംമുക്ക് സ്വദേശിനി പെരുമ്പാൽ പാത്തുണ്ണിക്കുട്ടി (68) ആണ്​ ഒമാൻ ബർക്കയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​. ഭർത്താവ് മുഹമ്മദ്. മക്കൾ: അബ്ബാസ് (മുസന്ന), സഫിയ, നാസർ, അമീർ, സക്കീർ. മരുമക്കൾ: സൽ‍മ, സജീന, ഷാനിബ, അമീറ, അബു.