‘ മലപ്പുറംപെരുമ ‘ സീസൺ ഫോറിന് ഖത്തറിൽ തുടക്കമായി.

ദോഹ :  കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ മലപ്പുറംപെരുമ ‘ സീസൺ ഫോറിന് ഖത്തറിൽ തുടക്കമായി. ഐസിസി അശോകാ ഹാളിൽ  നടന്ന ചടങ്ങിൽ മുൻ എം എൽ എ പാറക്കൽ അബ്ദുള്ള പരിപാടികൾ ഉദ്ഘാടനം ചെയ്തു .
കക്ഷിരാഷ്ട്രീയ ഭേദമന്യേ അവശജനങ്ങളുടെ വിദ്യാഭ്യാസ സാമൂഹിക മുന്നേറ്റത്തിന്ന് വലിയ സംഭാവനകൾ  നൽകിയിട്ടുള്ള കെ എം സിസി പ്രാവാസികൾക്കിടയിൽ സംഘടിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങളിലൂടെ  പ്രവാസലോകത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും  പ്രവാസജീവിതവുമായി ബന്ധപ്പെട്ട്‌ അവർ അനുഭവിക്കുന്ന സാമൂഹിക -ആരോഗ്യ പ്രതിസന്ധികൾക്ക്‌ ആശ്വാസം പകരുകയും ചെയ്യുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ് ഈസ്സ അദ്ധ്യക്ഷത വഹിച്ചു.
മലപ്പുറം പെരുമ സീസൺ ഫോറിന്റെ ലോഗോ പ്രകാശനം ഇന്ത്യൻ എംബസി. ഐ എസ്‌ സി പ്രസിഡന്റ്ഡോ: മോഹൻ തോമസ്‌ നിർവ്വഹിച്ചു.
കെഎംസിസി സംസ്ഥാന ‌ പ്രസിഡന്റ്‌ എസ്‌ എ എം ബഷീർ, ഐസിസി പ്രസിഡന്റ്‌ പിഎൻ ബാബുരാജ്‌, ഐസിബിഎഫ്‌ പ്രസിഡന്റ്‌ , സിയാദ്‌ ഉസ്മാൻ , സഫാരി ഗ്രൂപ്പ്‌ ജനറൽ മാനേജർ സൈനുൽ ആബിദ്‌, ഡോ. അബ്ദുസമദ്‌ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ അക്ബർ വെങ്ങശ്ശേരി സ്വാഗതവും സെക്രട്ടറി ബഷീർ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിനു സമാപനം കുറിച്ച്കൊണ്ട്‌ നടന്ന സംഗീത വിരുന്നിന് ദോഹയിലെ പ്രമുഖ ഗായകരായ റിയാസ് കരിയാട് , മഷ്ഹൂദ്‌ തങ്ങൾ ‌ എന്നിവർ നേതൃത്വം നൽകി.
ചടങ്ങിൽ കെ എം സിസി നേതാക്കന്മാരായ സലീം നാലകത്ത്‌, ഒ എ കരീം, റയീസ് വയനാട്, എ വി എ ബക്കർ, മുസ്തഫ ബേപ്പൂർ, കോയ കൊണ്ടോട്ടി,  സവാദ് വെളിയംകോട് തുടങ്ങിയവർ സംബന്ധിച്ചു.
ജില്ലാ ഭാരവാഹികളായ റഫീഖ് കൊണ്ടോട്ടി, കെ എം എ സലാം, ലയിസ് ഏറനാട്, യൂനുസ് കടമ്പോട്ട് , മജീദ് പുറത്തൂർ നേതൃത്വം നൽകി.