മസ്തിഷ്ക്കാഘാതം; മലയാളിയായ എട്ട് വയസുകാരി ജിദ്ദയിൽ മരിച്ചു

ജിദ്ദ: മസ്തിഷ്ക്കാഘാതം സംഭവിച്ചതിനെത്തുടർന്ന് എട്ട് വയസുകാരി ജിദ്ദയിൽ മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി വള്ളിക്കപ്പറ്റ പൂഴിക്കുന്ന് സ്വദേശി കളത്തിങ്ങൽ യൂനുസ് അലി, നിഷ്‌മ ദമ്പതികളുടെ മൂത്ത മകൾ റിസ ഖദീജയാണ് മരിച്ചത്.

പനിയും തലവേദനയും ഛർദ്ദിയുമായി കുട്ടിയെ വെള്ളിയാഴ്ച വൈകീട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നുള്ള പരിശോധനയിൽ തലച്ചോറിൽ രക്തസ്രാവം കണ്ടെത്തി. പിന്നീട് അബോധാവസ്ഥയിലായ കുട്ടിക്ക് മസ്തിഷ്ക്കാഘാതം സംഭവിച്ചതിനെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ഞായറാഴ്ച ഉച്ചയോടെ മരണപ്പെടുകയും ചെയ്‌തു.