Sunday, May 22, 2022
HomeGulfമലയാളം മിഷൻ ഖത്തർ ഭാഷ പ്രതിഞ്ജ നടത്തി

മലയാളം മിഷൻ ഖത്തർ ഭാഷ പ്രതിഞ്ജ നടത്തി

ദോഹ: ലോക മാതൃഭാഷാദിനത്തോടനുബന്ധിച്ച് മലയാളം മിഷൻ ഖത്തർ ഭാഷ പ്രതിഞ്ജ നടത്തി. മലയാളം മിഷൻ ഖത്തർ പ്രസിഡൻ്റ് ശ്രീ.മധു അഭിമന്യു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരളീയം ഖത്തർ പ്രസിഡൻ്റും മലയാളം മിഷൻ കോർഡിനേറ്ററുമായ ശ്രീ.ദുർഗ്ഗാദാസ് ഉദ്‌ഘാടനം ചെയ്തു. മലയാളം മിഷൻ ഖത്തർ പ്രധാന അദ്ധ്യാപിക ശ്രീമതി. സുനിത രവി കുട്ടികൾക്ക് പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. മലയാളം മിഷൻ ഖത്തറിലെ എല്ലാ കുട്ടികളും പ്രതിഞ്ജ ഏറ്റ് ചൊല്ലി. അദ്ധ്യാപികമാരായ ശ്രീമതി. ലിസ ജസ്റ്റിൻ, ശ്രീമതി. ജിഷ ജയ്പാൽ, സോഷ്യൽ മീഡിയ കൺവീനർ ശ്രീമതി. അമ്പിളി , ട്രഷറർ ശ്രീ.ആനന്ദ് മേനോൻ, കേരളീയം ജനറൽ സെക്രട്ടറി ശ്രീ.ജയകൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു. മലയാളം മിഷൻ ഖത്തർ സെക്രട്ടറി ശ്രീമതി.സന്ധ്യ നന്ദി പറഞ്ഞു.

Most Popular