Wednesday, December 1, 2021
HomeGulfഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി ഗോള്‍ കീപ്പര്‍ പി. ആര്‍ ശ്രീജേഷിന് ഒരു കോടി രൂപ...

ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി ഗോള്‍ കീപ്പര്‍ പി. ആര്‍ ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി മലയാളി വ്യവസായി

അബുദാബി: ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി ഗോള്‍ കീപ്പര്‍ പി. ആര്‍ ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി മലയാളി വ്യവസായി. അബുദാബി ആസ്ഥാനമായുള്ള വി.പി.എസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ.ഷംസീര്‍ വയലില്‍ ആണ് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ദിവസം കേരളത്തിലെത്തുന്ന ശ്രീജേഷിന് കൊച്ചിയില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ വി.പി.എസ് ഹെല്‍ത്ത്‌കെയര്‍ പ്രതിനിധികള്‍ പാരിതോഷികം കൈമാറും.

ശ്രീജേഷിന് സംസ്ഥാനം പാരിതോഷികം പ്രഖ്യാപിക്കാന്‍ വൈകുന്നതില്‍ വലിയ ആക്ഷേപം ഉയരുന്നതിനിടെയാണ് പ്രവാസി സംരഭകന്റെ സമ്മാനം എന്നതും ശ്രദ്ധേയമാണ്. ഒളിംപിക്സിലെ മലയാളി സാന്നിധ്യത്തെ കേരള സര്‍ക്കാര്‍ അപമാനിക്കുകയും അവഗണിക്കുകയും ചെയ്യുകയാണെന്നും വിമർശനം ഉയരുകയാണ്. ഇന്ത്യന്‍ പുരുഷ ടീം 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടോക്യോയില്‍ നിന്നും ഒരു ഒളിമ്പിക് മെഡല്‍ ഇന്ത്യയിലെത്തിച്ചത്. എറണാകുളം സ്വദേശിയായ ഇന്ത്യയുടെ ഗോള്‍കീപ്പര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകള്‍ ഈ നേട്ടത്തില്‍ നിര്‍ണായകമായിരുന്നു.

1972-ലെ മ്യൂണിക് ഒളിമ്പിക്സില്‍ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ മാനുവല്‍ ഫ്രെഡറിക്കിനുശേഷം ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ മലയാളിയാണ് ശ്രീജേഷ്.

 

Most Popular