Sunday, May 22, 2022
HomeGulfഅവധി ആഘോഷം കഴിഞ്ഞ് കുടുംബത്തോടൊപ്പം മടങ്ങുകയായിരുന്ന മലയാളി നഴ്‌സ്‌ വാഹനാപകടത്തിൽ മരിച്ചു

അവധി ആഘോഷം കഴിഞ്ഞ് കുടുംബത്തോടൊപ്പം മടങ്ങുകയായിരുന്ന മലയാളി നഴ്‌സ്‌ വാഹനാപകടത്തിൽ മരിച്ചു

ദുബൈ: അവധി ആഘോഷം കഴിഞ്ഞ് കുടുംബത്തോടൊപ്പം മടങ്ങുകയായിരുന്ന മലയാളി നഴ്‌സ്‌ വാഹനാപകടത്തിൽ മരിച്ചു. പെരുമ്പാവൂർ കൂവപ്പടി തോട്ടുവ ഇടശ്ശേരി ടിന്റു പോള്‍ (36) ആണ് മരിച്ചത്.

ജബല്‍ ജെയ്‌സ് പര്‍വത നിരയില്‍ മെയ് മൂന്നിനാണ് അപകടം സംഭവിച്ചത്.

ഇവർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഭർത്താവും മക്കളും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ടിന്റുവിന്റെ ഭർത്താവ് കൃപശങ്കറിന് നട്ടെല്ലിന് പരിക്കുണ്ട്. റാസല്‍ ഖൈമയിലെ അല്‍ ഹംറയിലെ ആര്‍എകെ ഹോസ്പിറ്റല്‍ ക്ലിനിക്കിലെ നഴ്‌സാണ് ടിന്റു.

Most Popular