Sunday, May 22, 2022
HomeGulfസൗദിയിൽ മലയാളി നേഴ്സ് നിര്യാതയായി

സൗദിയിൽ മലയാളി നേഴ്സ് നിര്യാതയായി

റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു. കോട്ടയം മാന്നാനം സ്വദേശി ജിജിമോള്‍ (47) ആണ് മരിച്ചത്. മദീനയ്ക്ക് സമീപം ഹാനാക്കിയ ആശുപത്രിയില്‍ കഴിഞ്ഞ 17 വര്‍ഷമായി സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: ജിന്റോ ജോര്‍ജ്. മകന്‍: ജിനോ ജിന്റോ.

Most Popular