Thursday, May 19, 2022
HomeGulfമലയാളി യുവതി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു

മലയാളി യുവതി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു

ദോഹ. മലയാളി യുവതി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. സന്ദർശക വിസയിലെത്തിയ കൊല്ലം നെടുവത്തൂര്‍ അമ്പലത്തുംകല പോസ്റ്റ് സിവി വില്ലയില്‍ ചിപ്പി വര്‍ഗീസ് (25) ആണ് മരിച്ചത്. വര്ഗീസ് , ഷൈനി ദമ്പതികളുടെ മകളാണ്. ദോഹ വുകൈര്‍ ഭാഗത്ത് ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിലാണ് മരണം. ഭർത്താവും കുട്ടിക്കുമൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്നു ചിപ്പി. ഭർത്താവ് ജെറിനും കുഞ്ഞും ആശുപത്രിയിൽ ചികിത്സയിലാണ്.

Most Popular