Wednesday, May 18, 2022
HomeGulfഒമാനിൽ വാഹനാപകടം: മലയാളി യുവതി മരിച്ചു

ഒമാനിൽ വാഹനാപകടം: മലയാളി യുവതി മരിച്ചു

മസ്‌കത്ത്: ഒമാനിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. ആലപ്പുഴ കായകുളം ചേപ്പാട് സ്വദേശിനി പള്ളിതെക്കേതില്‍ ഷീബ മേരി തോമസ് (33) ആണു മരിച്ചത്. രണ്ടു മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനമാണ് ഒമാനിലെ അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ഹൈമയില്‍ അപകടത്തിൽപെട്ടത്. പെരുന്നാൾ അവധി ആഘോഷിക്കാനായി യുഎഇ യിൽ നിന്നും ഒമാനിലെത്തിയതായിരുന്നു ഷീബയും കുടുംബവും. ദുബായിൽ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു ഷീബ.

വാഹനത്തില്‍ ഏഴുപേരടങ്ങുന്ന രണ്ടു കുടുംബങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഹൈമക്ക് 50 കിലോമീറ്റര്‍ അകലെവച്ചു മറിയുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ നിസ്വ ആശുപത്രിയിലേക്കു മാറ്റി. യുവതിയുടെ മൃതദേഹം ഹൈമ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാജു സജിമോന്‍ ആണു ഷീബയുടെ ഭര്‍ത്താവ്. പിതാവ്: തോമസ്. മാതാവ്: മറിയാമ്മ.

Most Popular